മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്
ശനി, 10 ഏപ്രില്‍ 2021 (08:21 IST)
മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍. മന്‍സൂറിന്റെ അയല്‍വാസി കൂടിയായ രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പ് വഴിയാണെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷിനോസിന്റെ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
 
ബോംബും വടിവാളുകളും ശേഖരിച്ചത് വാട്‌സാപ്പ് വഴിയാണ്. കൊലപാതകം നടക്കുമ്പോള്‍ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രതീഷ് കൂലോത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article