പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ വധം: പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 17 ഏപ്രില്‍ 2022 (12:38 IST)
പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ വധത്തില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കസബ, സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്ഡിപി ഐ പ്രവര്‍ത്തകരാണ് കരുതല്‍ തടങ്കലിലായത്. അതേസമയം ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് അറിവ്. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 
 
ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്ത് മുറിവുകളാണ് ഉണ്ടായിരുന്നത്. തലയില്‍ മാത്രം മൂന്ന് വെട്ടാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ ഈമാസം 20വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article