‘എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകും, വിവാദങ്ങളില്‍ താല്‍പ്പര്യമില്ല’; പാലായില്‍ മയപ്പെട്ട് ജോസ് കെ മാണി

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (15:44 IST)
പാലായിൽ സമാന്തര തെരഞ്ഞെടുപ്പ് കൺവെൻഷനുമായി മുന്നോട്ട് പോകുമെന്ന് പി ജെ ജോസഫ് വിഭാഗം വ്യക്തമാക്കിയതോടെ നിലപാട് മയപ്പെടുത്തി ജോസ് കെ മാണി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ഉപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

തൽക്കാലം നിലപാടിൽ അൽപം അയവ് വരുത്തിയാണ് ജോസഫ് നിൽക്കുന്നത്. സമാന്തര പ്രചാരണം യുഡിഎഫിലെ ചർച്ചകൾക്ക് ശേഷം മതിയെന്ന് ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന ലേഖനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article