ലോകത്തിലെ ഏറ്റവും വിലകൂടിയ മുന്തിരിക്കള്ളിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (15:29 IST)
സ്പനിഷ് പ്രവശ്യയായ ക്യുവൻകയിൽനിന്നുമാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വൈനിന്റെ ഉറവിടം. വെളുത്തുള്ളിക്ക് പേരുകേട്ട ഇടം പിന്നീട് വൈനിന്റെ പേരിൽ അറിയപ്പെടാൻ കാരണം ഹിലാരിയോ ഗാർഷ്യ എന്ന വൈൻ നിർമ്മാതാക്കൾ കാരണമാണ്. ഇവിടുത്തെ മുന്തിരിത്തോട്ടങ്ങളിൽ വിളയുന്ന മുന്തിരിയിൽ അപൂർവ വൈൻ രുചിക്കൂട്ട് ഒരുക്കുകയാണ് ഹിലാരിയോ ഗാർഷ്യ.
 
രഹസ്യ രുചിക്കൂട്ടുകൾ ചേർത്ത ഗാർഷ്യയുടെ വൈനുകളുടെ രുചി ലോക പ്രശസ്തമാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവർ വൈൻ നിർമ്മിക്കുന്നത് എന്നതു തന്നെയാണ് ഇതിന് കാരണം. ഹിലാരിയോ ഗാർഷ്യയുടെ ഓറംറെഡ് ഗോൾഡ് എന്ന വൈനിന്റെ ഒരു കുപ്പിക്ക് 25,000 യൂറോയാണ് വില. അതായത് 19,76,650 ലക്ഷം ഇന്ത്യൻ രൂപ. ലോകത്തിലെ ഏറ്റവും വിലയേറിയ വൈനാണ് ഇത്.
 
2012ലാണ് ഹിലാരിയോ ഗാർഷ്യ ഓറംറെഡ് ഗോൾഡ് വൈൻ ആദ്യം വിപണിയിൽ എത്തിച്ചത്. അന്ന് 4000യൂറോയായിരുന്നു വില. വർഷം തോറും ഈ വൈനിന്റെ വില കൂടിവരികയാണ്. 120 വർഷങ്ങൾക്ക് മുൻപ് ഗാർഷ്യയുടെ മുത്തച്ഛനാണ് ക്യുവാൻകയിൽ മുന്തിരിത്തോട്ടം സ്ഥാപിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article