ദുബായില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (15:28 IST)
വാക്കു തർക്കത്തെ തുടർന്ന് മലയാളി യുവതിയെ ഭര്‍ത്താവ് ദുബായിൽ കുത്തിക്കൊന്നു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി വിദ്യാ ചന്ദ്രൻ(40) ആണ് മരിച്ചത്. ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ദുബായിലെ അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം. വിദ്യയും വിജേഷും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നു. ഇന്നും രാവിലെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിജേഷ് ഭാര്യയെ കുത്തുകയുമായിരുന്നു.

കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു വിദ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article