വാട്ട്സ് ആപ്പ് തുറക്കേണ്ട, ചാറ്റിംഗിൽ പുതിയ മാറ്റങ്ങൾ !

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (13:08 IST)
ചാറ്റിംഗ് കൂടുതൽ എളുപ്പമാക്കാൻ വീണ്ടും പുതിയ ഫീച്ചറുകൾ കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ് ആപ്പ്. വാട്ട്സ് ആപ്പ് തുറക്കതെ തന്നെ നോട്ടിഫിക്കേഷൻ പാനൽ വഴി വോയിസ് നോട്ടുകൾ കേൾക്കാനും മറുപടി നൽകനും സാധിക്കുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
 
ഇത്തരത്തിൽ ടെക്സ്റ്റ് മെസേജുകൾ അയക്കുന്നതിനുള്ള സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് കൊണ്ടുവന്നിരുന്നു. പുതിയ സംവിധാനം ഉടൻ തന്നെ വാട്ട്സ് ആപ്പിന്റെ എല്ലാ വേർഷനുകളിലും ലഭ്യമാകും. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ വോയിസ് കോളുകളും വീഡിയോ കോളുകളും ചെയ്യാൻ സാധിക്കുന്ന സംവിധാനവും വാട്ട്സ് ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍