കെ ശിവന്റെ പേരിലെ വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി ഐഎസ്ആർഒ

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (20:15 IST)
ബെംഗളുരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം പൂർണ വിജയം കൈവരിച്ചില്ല എങ്കിലും ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യയിലെ ബഹിരാകാശ ഗവേഷകർ. ചെയർമാൻ കെ ശിവൻ ഇതു സംബന്ധിച്ച് എന്തു പറയുന്നു എന്നതിന് കാതോർക്കുകയാണ് രാജ്യം മുഴുവനും. എന്നാൽ ഈ അവസരത്തെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയാണ് ചിലർ.
 
ഐഎസ്ആർഒ ചെയർമാൻ കെ ശിവന്റെ പേരിൽ സാമുഹ്യ മാധ്യമങ്ങളിൽ ക്രിയേറ്റ് ചെയ്തിട്ടുള്ള വ്യാജ അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പുമായി ഐഎസ്ആർഒ തന്നെ രംഗത്തുവന്നു.   
 
'ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ ശിവന് സാമൂഹ്യ മാധ്യമങ്ങളിൽ പെഴ്സണലോ ഒഫീഷ്യലോ ആയ അക്കൗണ്ടുകൾ ഇല്ല. വിവരങ്ങൾക്ക് ഐഎസ്ആർഒയുടെ ഒഫീഷ്യൽ അക്കൗണ്ടുകൾ സന്ദർശിക്കുക എന്നാണ് ട്വീറ്റിലൂടെ ഐഎസ്ആർഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  

It is noticed that accounts in the name of Kailasavadivoo Sivan is operational on many Social media. This is to clarify that Dr. K Sivan, Chairman, ISRO does not have any personal accounts.

For official accounts of ISRO, please see https://t.co/DKhLvUwK1P

— ISRO (@isro) September 9, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍