നാലുദിവസംകൊണ്ട് റോഡിൽ നിന്നും സർക്കാരിന് പിഴയിനത്തിൽ ലഭിച്ചത് 46ലക്ഷം രൂപ !

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (17:39 IST)
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങൾക്ക് കടുത്ത പിഴയീടാക്കുന്ന പുതിയ നിയമം നിലവിൽ വന്നതോടെ സർക്കാരിന് പിഴ ഇനത്തിൽ ലഭിച്ചത് 46 ലക്ഷം രൂപ. നിയമം നിലവിൽ വന്നത് സെപ്തംബർ ഒന്നിനാണ്. ഒന്നും മുതൽ 4 വരെയുള്ള ദിവസങ്ങളിലെ മാത്രം കണക്കാണ് ഇത്. 1,758 നിയമ ലംഘനങ്ങളിൽനിന്നുമാണ് ഇത്രയും വലിയ തുക സർക്കാരിന് ലഭിച്ചത്.  
 
നോട്ടീസ് നൽകിയ എല്ലാവരും പിഴ തുക അടച്ചിട്ടില്ല. അതുംകൂടിയാകുമ്പോൾ തുക ഇനിയും ഉയരും. പിഴ വർധിച്ചതോടെ നിയമ ലംഘനങ്ങൾ കുറഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. നഗര പ്രദേശങ്ങളിലാണ് ട്രാഫിക് നിയമ ലംഘനങ്ങളിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ വലിയ മാറ്റം സംഭവിച്ചിട്ടില്ല. ക്രമേണ ഗ്രാമ പ്രദേശങ്ങളിലും മാറ്റങ്ങൾ കണ്ടു തുടങ്ങും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍