പന്ത്രണ്ട് വയസുകാരി എട്ടുമാസം ഗര്‍ഭിണി; പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തുവെന്ന് കുട്ടി

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:56 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സമീപവാസിക്കായി അന്വേഷണമാരംഭിച്ച് പൊലീസ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം

പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരായത്. കുട്ടി എട്ടുമാസം ഗര്‍ഭിണിയായതോടെയാണ് വിവരം മാതാപിതാക്കളറിഞ്ഞത്.

പ്രദേശത്തുള്ള ഒരു പഴക്കച്ചവടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയെ  പ്രദേശത്തുള്ള ഒരു ഫാമിലേക്ക് പ്രതി കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചു. ഈ വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചില്ല. ശാരീരിക അസ്വസ്ഥത കുട്ടി പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍