വോട്ടെടുപ്പ് ദിനമായ നാളെ തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടെ അവധി നൽകണമെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ.
മണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടർമാർക്ക് വോട്ടുരേഖപ്പെടുത്താൻ അവസരം ഒരുക്കേണ്ടത് തൊഴിൽദായകനാണ്. ചട്ടം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടർമാർക്ക് ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും.