പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ വേണ്ടത് 18 കോടി; ചെലവ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കും

എസ് ഹർഷ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (10:35 IST)
പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ ചെലവു വരുന്ന 18 കോടി രൂപ നിർമ്മാതാക്കളായ ആർഡിഎസ് പ്രോജക്ടിൽ നിന്ന് ഈടാക്കും. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമ്മാണത്തിൽ നിന്നു തടയാൻ ആർഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തും. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. 
 
പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണ കരാറിൽ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകൾ ഏജൻസി സ്വയം തീർക്കുകയോ സർക്കാർ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാൽ ആവശ്യമായ തുക തിരികെ നൽകുകയോ വേണമെന്നു വ്യവസ്ഥയുണ്ട്.
 
മേൽപ്പാല നിർമ്മാണത്തിൽ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോർട്ടുകളിൽ വ്യക്തമായത്. ആർഡിഎസിന്റെ കേരളത്തിലെ മറ്റു നിർമ്മാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article