'അമ്മ പെറ്റ മക്കൾ തന്നെയാണോ ഇതൊക്കെ എഴുതിയത്’?- രൂക്ഷ വിമർശനവുമായി പി കെ ശ്രീമതി

Webdunia
ശനി, 28 ജൂലൈ 2018 (09:30 IST)
സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ ശ്രീമതി എംപി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. അടുത്തിടെ സോഷ്യൽ മീഡിയകളിൽ വഴി സ്ത്രീകളെ അധിക്ഷേപിക്കുന്ന സംഭവം വർധിച്ചുവരികയാണ്.
 
പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
സൈബർ അക്രമണം കിരാതമായിരിക്കുന്നു. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപ്പേഴ്സൻ സ. ജോസഫൈനു നേരെ നടന്ന സൈബർ ആക്രമണം അത്യന്തമപലപനീയം. ഞെട്ടിപ്പിക്കുന്ന വാക്കുകൾ. അമ്മ പെറ്റ മക്കൾ തന്നെയാണോ ഇതൊക്കെ എഴുതിയത്‌? ഒരു ഫോണും സൈബർ വലയും ഉണ്ടെങ്കിൽ എന്തുമാവാമെന്നു കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്കു നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായ നടപടി ഒട്ടും വൈകാതെ സൈബർ അസുരവിത്തുക്കൾക്കെതിരെ ഉണ്ടാകണം

അനുബന്ധ വാര്‍ത്തകള്‍

Next Article