കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്. താന്‍ കന്യാസ്ത്രീക്കതിരെ പരാമര്‍ശം നടത്തിയത് വൈകാരികമായിട്ടാണ്. പറഞ്ഞത് തെറ്റായി പോയി. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.
അവര്‍ക്കെതിരെ കോട്ടയം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ‘വേശ്യ’ എന്ന പദപ്രയോഗം തെറ്റായിപ്പോയി. അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു. പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല. അതേസമയം, ഈ പരാമര്‍ശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്.
അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ പണം വാങ്ങിയാണ് പി സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.