ഓണം പ്രമാണിച്ചു സെപ്റ്റംബര്‍ വരെ കടകള്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം

എ കെ ജെ അയ്യര്‍
ബുധന്‍, 26 ഓഗസ്റ്റ് 2020 (08:18 IST)
ഓണം പ്രമാണിച്ചു കടകളും കച്ചവട സ്ഥാപനങ്ങളും ഇന്ന് മുതല്‍ ബുധനാഴ്ച രാത്രി ഒമ്പതു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയാണ് ഈ വിവരം അറിയിച്ചത്. കണ്ടെയ്മെന്റ് സോണുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തില്‍  അനുമതിയുള്ളത്.
 
എന്നാല്‍ കണ്ടെയ്മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു വേണം പ്രവര്‍ത്തിക്കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article