ഈ ഓണം സോപ്പിട്ട്, മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്

ശനി, 22 ഓഗസ്റ്റ് 2020 (19:58 IST)
കൊവിഡ് കാലത്തെ ഓണം മലയാളികൾ ജാഗ്രതയോടെ വേണം ആഘോഷിക്കാനെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ ആരിൽ നിന്നും ആരിലേകും രോഗം പകരാം എന്ന സാഹചര്യമാണുള്ളത്. സാധനങ്ങൾ കടകളിൽ നിന്ന് വാങ്ങുമ്പോഴും ബന്ധുക്കളെ കാണുമ്പോളും ജാഗ്രത പാലിക്കണം.
 
 ഈ ഓണത്തിന് സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട് എന്ന ആരോഗ്യസന്ദേശം എല്ലാവരുംഈറ്റെടുക്കണമെന്നും മാസ്‌കുകൾ ഉപയോഗിച്ചും സോപ്പുപയോഗിച്ച് കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും ഈ ഓണത്തിന് ജാഗ്രത പുലർത്താമെന്നും മന്ത്രി തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
 
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാൻ. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. 'ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍