മാതൃകാപരമായ അത്തപ്പൂക്കളമൊരുക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ

കെ ആർ അനൂപ്

ശനി, 22 ഓഗസ്റ്റ് 2020 (21:36 IST)
കാലമെത്ര മാറിയാലും മലയാളികൾ അത്തം പത്തിന് പൊന്നോണം ആഘോഷിക്കും. കേരളീയരെ സംബന്ധിച്ചിടത്തോളം ഓണം  ആഘോഷം മാത്രമല്ല ഒരു ഒത്തുചേരലും കൂടിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓണം. പുറത്തുനിന്നുള്ള പൂക്കൾ ഒഴിവാക്കിക്കൊണ്ട് വേണം പൂക്കളം ഒരുക്കുവാൻ എന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വീടിൻറെ പരിസരത്ത് ലഭിക്കുന്ന പൂക്കൾ ഉപയോഗിച്ചുകൊണ്ട് ഭംഗിയുള്ള അത്തപ്പൂക്കളം ഒരുക്കിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. പച്ച നിറത്തിന് വേണ്ടി ഇലകളും പൂക്കളും ഉപയോഗിച്ചുകൊണ്ടാണ് സംവിധായകൻ മാതൃകാപരമായ പൂക്കളം ഒരുക്കിയത്.
 
അതേസമയം പൂക്കളമത്സരം പോലുള്ള ഓണ മത്സരങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂട്ടംചേർന്ന് പൂക്കളം ഒരുക്കാൻ പാടില്ല. ഓണത്തോടനുബന്ധിച്ച് ഉള്ള യാത്രകൾ ഒഴിവാക്കുക. ഷോപ്പിങ്ങിന് കുട്ടികളെ ഒഴിവാക്കുക. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് വേണം നമ്മുടെ ഇത്തവണത്തെ ഓണാഘോഷം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍