ഐശ്വര്യ രാജേഷിന്റെ 25-ാമത്തെ ചിത്രം പ്രഖ്യാപിച്ചു

കെ ആർ അനൂപ്

ശനി, 22 ഓഗസ്റ്റ് 2020 (12:57 IST)
നടി ഐശ്വര്യ രാജേഷിന്റെ 25-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.  'ഭൂമിക' എന്നാണ് ചിത്രത്തിന് പേര്. ടൈറ്റിൽ മോഷൻ പോസ്റ്റർ ശിവകാർത്തികേയൻ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
 
രതിന്ദ്രൻ പ്രസാദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പാഷൻ സ്റ്റുഡിയോയുമായി ചേർന്ന്  സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചാണ് ചിത്രം നിർമ്മിക്കുന്നത്. റോബർട്ടോ സസാര ചായാഗ്രഹണവും ആനന്ദ് ജെറാൾഡിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. പൃഥ്വി ചന്ദ്രശേഖരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍