ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മാറി കളർ ഫോട്ടോയായി. പക്ഷേ മലയാള സിനിമയിൽ അന്നും ഇന്നും മാറ്റമില്ലാത്ത രണ്ട് പേരാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. 1985ൽ പുറത്തിറങ്ങിയ 'ഒന്നിങ്ങു വന്നെങ്കിൽ' എന്ന ചിത്രത്തിലെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നദിയ. മമ്മൂട്ടിയോടൊപ്പമുള്ള നദിയയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.