കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തീയറ്ററിൽ ഇറങ്ങാത്തതിൽ കടുത്ത വിഷമമെന്ന് സംഗീതസംവിധായകൻ

കെ ആർ അനൂപ്

ബുധന്‍, 19 ഓഗസ്റ്റ് 2020 (19:06 IST)
യാത്രകളെ ഇഷ്ടപ്പെടുന്ന ഓരോ മനുഷ്യരും കാത്തിരിക്കുന്ന ചിത്രമാണ് 'കിലോമീറ്റേഴ്സ് ആൻഡ്  കിലോമീറ്റേഴ്സ്'. തീയറ്റർ റിലീസിനായി നിർമ്മിച്ച ചിത്രം പിന്നീട് ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ ഇരുന്നെങ്കിലും ഒടുവിൽ സിനിമ മിനി സ്ക്രീനിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കാണികളെ സംബന്ധിച്ചിടത്തോളം ഇത് പുതിയൊരു അനുഭവമാണ്. എന്നാൽ ചിത്രം മിനിസ്ക്രീനിൽ റിലീസ് ചെയ്യുന്നതിൽ വിഷമമുണ്ടെന്ന് പറയുകയാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്. സോളോ, ലൂക്കാ എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം.
 
"ഒടുവിൽ മിനിസ്ക്രീനിൽ ചിത്രം റിലീസ് ചെയ്യുകയാണ്. അതേക്കുറിച്ച് കൂടുതൽ പറയാൻ എനിക്കറിയില്ല. കാരണം അത്തരമൊരു കാര്യം ഇതുവരെ എക്സ്പീരിയൻസ് ചെയ്തിട്ടില്ല. പക്ഷേ പാട്ടുകളുടെ കാര്യത്തിൽ വിഷമമുണ്ട്. തീയേറ്ററിൽ നിന്നും കേൾക്കുന്ന ഒരു സുഖം പാട്ടുകൾക്ക് മിനിസ്ക്രീനിൽ നഷ്ടപ്പെട്ടേക്കാം" - തീയേറ്റർ മിക്സിങ്ങിനായി മുംബൈയിലേക്ക് ഒറ്റ ദിവസം കൊണ്ടുപോയി തിരിച്ചുവന്നതുമൊക്കെ ഓർമ്മ ഉണ്ടെന്നാണ് സൂരജ് എസ് കുറുപ്പ് പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഗീതസംവിധായകൻ ഇതിനെക്കുറിച്ച് പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍