മമ ധർമ എന്ന പേരിൽ നിർമാണ കമ്പനിയ്‌ക്ക് തുടക്കം കുറിച്ച് സംവിധായകൻ അലി അക്‌ബർ. ഫെയ്‌സ്‌ബുക്കിലൂടെ അലി അക്‌ബർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളിൽ നിന്ന് തന്നെ സംഭാവനകൾ സ്വീകരിച്ചുകൊണ്ട് അലി അക്‌ബർ ഒരുക്കുന്ന 1921 എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് നിർമാണ കമ്പനിയ്‌ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതുവരെ 76 ലക്ഷത്തിന് മുകളിൽ അക്കൗണ്ടിൽ പണമെത്തിയതായും അലി അക്‌ബർ പറഞ്ഞു.