ജയസൂര്യ 'ജോണ്‍ ലൂഥര്‍' !

കെ ആർ അനൂപ്

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (15:23 IST)
പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് നടൻ ജയസൂര്യ. 'ജോണ്‍ ലൂഥര്‍' എന്നു പേരു നൽകിയിട്ടുള്ള സിനിമയിലാണ് ജയസൂര്യ ഉടൻ അഭിനയിക്കുന്നത്. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. 
 
അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിർവഹിക്കുന്നത്.
 
വെള്ളം എന്ന ചിത്രവും ജയസൂര്യയുടെ പുറത്തുവരാനിരിക്കുന്ന സിനിമകളിൽ ഒന്നാണ്. സൂഫിയും സുജാതയുമാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍