വെർച്വൽ പ്രൊഡക്ഷൻ വഴി പൂർണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രവുമായി പൃഥ്വിരാജ്

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (12:34 IST)
തന്റെ പുതിയ ചിത്രത്തിനെ കുറിച്ച് സസ്‌പെൻസ് നിറഞ്ഞ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരൻ. ഇന്ത്യയിൽ വെർച്വൽ പ്രൊഡക്ഷൻ വഴി പൂർണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന വിശേഷണത്തോടുകൂടിയുള്ള ചിത്രമാണ് പൃഥ്വി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
 
നവാഗതനായ ഗോകുല്‍രാജ് ഭാസ്‍കർ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അനൗൺസ്‌മെന്റ് പോസ്റ്ററിൽ പറയുന്നത്.മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
 
ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്‌ത 9, ലാല്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിർമിച്ചിട്ടുള്ളത്. ബ്ലെസി ചിത്രമായ ആടുജീവിതമാണ് നിലവില്‍ പ്രൊഡക്ഷനിലുള്ള പൃഥ്വിരാജ് ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍