കർണം മല്ലേശ്വരിയാവാൻ വിദ്യാ ബാലൻ !

കെ ആർ അനൂപ്

വ്യാഴം, 20 ഓഗസ്റ്റ് 2020 (23:31 IST)
ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ വനിതയായ വെയ്റ്റ് ലിഫ്റ്റർ കർണം മല്ലേശ്വരിയുടെ ബയോപിക് ഈ വർഷം ജൂണിൽ പ്രഖ്യാപിച്ചിരുന്നു. ഈ തെലുങ്ക് ചിത്രത്തിൽ കർണം മല്ലേശ്വരിയുടെ വേഷം ചെയ്യുവാൻ വിദ്യാ ബാലൻ എത്തുന്നുവെന്ന് റിപ്പോർട്ട്.
 
"വിദ്യാ ബാലൻ അല്ലാതെ മറ്റാരെയും ഞങ്ങൾ ഈ വേഷത്തിനായി സമീപിച്ചിട്ടില്ല, വിദ്യ ഈ വേഷത്തിന് കൃത്യമായ തെരഞ്ഞെടുപ്പാണ്" സിനിമയുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു.
 
സഞ്ജന റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
 
അതേസമയം വിദ്യാബാലന്റേതായി ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമയും ഒരു ബയോപിക്കാണ്.  "ഹ്യൂമൻ കമ്പ്യൂട്ടർ" എന്ന അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിലായിരുന്നു വിദ്യ ഒടുവിലായി അഭിനയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍