കൂടുതള്‍ ഇളവുകള്‍: സംസ്ഥാനത്ത് ഇനി ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഇല്ല

ശ്രീനു എസ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (08:33 IST)
സംസ്ഥാനത്ത് ഓണം പ്രമാണിച്ച് കൂടുതള്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇനി ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഇല്ല. ഇന്നുമുതല്‍ ഓഗസ്റ്റ് 28 വരെ ഇനി വിപണി സജീവമായിരിക്കും. കൂടാതെ ബീച്ചുകളും ഇന്നുമുതല്‍ തുറക്കാനാണ് തീരുമാനം. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
 
അതേസമയം ഇന്നുമുതല്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ഇതിന്റെ ഭാഗമായി പരിശോധനകള്‍ വിലയിരുത്താന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തില്‍ നേരിട്ടെത്തി ആലപ്പി എക്‌സ്പ്രസിലെത്തുന്ന കേരളത്തിലെ യാത്രക്കാരെ പരിശോധിച്ചു. യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article