മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് ലഭിക്കും; 13 ഇനങ്ങള്‍

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (16:00 IST)
ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 13 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. തേയില, ചെറുപയര്‍, പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്. 
 
അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കും. കഴിഞ്ഞ വര്‍ഷം ഒരു കോടിയോളം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം ആക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article