എല്‍.എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശനം; പ്രൊഫൈല്‍ പരിശോധിക്കുന്നതിന് 23 വരെ അവസരം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഓഗസ്റ്റ് 2023 (14:59 IST)
202324 അധ്യയന വര്‍ഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എല്‍.എല്‍.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും,  അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും ആഗസ്റ്റ് 23വരെ അവസരം ഉണ്ടായിരിക്കും.
 
നേറ്റിവിറ്റി തെളിയിക്കുന്ന രേഖകളിലെ ന്യൂനതകള്‍ പരിഹരിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വിവിധ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

അനുബന്ധ വാര്‍ത്തകള്‍

Next Article