രാജ്യത്തെ ഒമിക്രോണ്‍ കേസുകളില്‍ പത്തിലൊന്ന് കേരളത്തില്‍; അതീവ ജാഗ്രത

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (07:17 IST)
ആശങ്കയായി കേരളത്തിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം. രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളില്‍ പത്തിലൊന്ന് കേസുകള്‍ കേരളത്തിലാണ്. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 578 ആണ്. ഇതില്‍ കേരളത്തില്‍ മാത്രം 57 രോഗികളുണ്ട്. ഡല്‍ഹിയില്‍ 142 കേസുകളും മഹാരാഷ്ട്രയില്‍ 141 കേസുകളും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article