ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണ നടപടികൾ വേണം, സംസ്ഥാനങ്ങൾക്ക് വീണ്ടും കത്തെഴുതി കേന്ദ്രം

തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (17:11 IST)
ഒമിക്രോൺ വ്യാപനത്തിന്റെയും രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം. കൊവിഡ് ജാഗ്രതയിൽ ഒരു തരത്തിലുള്ള വീഴ്‌ച്ചയും പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ‌സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു.
 
ഉത്സവക്കാലത്ത് ആൾക്കൂട്ടം ഒഴിവാക്കാനായി വേണ്ടിവന്നാൽ പ്രാദേശിക നിയന്ത്രണങ്ങളാകാമെന്നും കത്തിൽ നിർദേശമുണ്ട്. ടെസ്റ്റ്,ട്രാക്ക്,ട്രീറ്റ്,വാക്‌സിനേഷൻ,കൊവിഡ് പ്രോട്ടോക്കോൾ എന്നിങ്ങനെ അഞ്ചിന തന്ത്രം തന്നെ തുടരേണ്ടതുണ്ട്. ഇനിയൊരു വ്യാപനം ഉണ്ടാക്കുന്നത് ഒഴിവാക്കാനായ കർശനമായ നടപടികൾ വേണം. കത്തിൽ പറയുന്നു.
 
ഇന്ത്യയിൽ ഇതുവരെ 578 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വിട്ടുവീഴ്‌ച്ചയില്ലാതെ പ്രവർത്തിക്കണമെന്നാണ് കത്തിലെ നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍