വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച്കീറിയ നിലയില്‍. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാൻ വീട്ടില്‍നിന്ന് പോയ ആലങ്കോട് പന്താവൂർ സ്വദേശി മേലേപുരയ്ക്കൽ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം പന്താവൂർ കാമ്പ്രത്ത് പാടത്താണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാൻ പോയതാണെന്നും, കാണാതായതിനെതിരെ തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കള്‍.