കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (20:56 IST)
കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ മഠത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് മഠത്തിലെ കിണറ്റിൽ സിസ്റ്റർ സി ഇ സൂസന്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ കൈത്തണ്ടയും മുടിയും മുറിച്ച നിലയിലായിരുന്നു. ഇതാണ് കേസിൽ ദുരൂഹത പരത്തുന്നത്. 
 
സംഭവത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യയാണ് എന്ന പ്രാധമിക നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.
 
മഠത്തിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിസ്റ്ററെ രോഗങ്ങൾ അലട്ടിയിരുന്നതായി മറ്റു കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. കൈത്തണ്ട മുറിച്ച ശേഷം 60 മീറ്റർ ദൂരം കന്യാസ്ത്രീ എങ്ങനെ നടന്നെത്തി എന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. 

അനുബന്ധ വാര്‍ത്തകള്‍

Next Article