രാജ്യത്തെ ആദ്യ വിൽപനയിൽതന്നെ താരമായി എം ഐ 6 പ്രോ. ആമസോണിലൂടെയും ഷവോമിയുടെ വെബ്സൈറ്റായ MI,com ലൂടെയും വിൽപന ആരംഭിച്ച ഫോൺ നിമിഷ നേരം കൊണ്ടാണ് വിറ്റു തീർന്നത്. വിപണി ഫോണിനെ ഏറ്റെടുത്ത സാഹചര്യത്തിൽ സെപ്റ്റംബർ 12ന് അടുത്ത ഫ്ലാഷ് സെയിൽ നടത്തുമെന്ന് കമ്പനി അറിയിച്ചു.
3 ജി ബി റാം 32 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 4 ജി ബി റാം 64 ജി ബി ഇന്റേർണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലായാണ് ഫോൺ ഇന്ത്യയിൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. 5.84 ഇഞ്ച് ഫുൾ എച്ച്ഡി ഫുൾവ്യൂ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്.
12 മെഗാപിക്സലും അഞ്ച് മെഗാപിക്സലും വീതമുള്ള ഡബിൾ റിയർ ക്യാമറകളിൽ മികച്ച ചിത്രം പകർത്താനാവും. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ആർട്ടിവിഷ്യൽ ഇന്റലിജൻസ് പോർട്ടറെയ്റ്റ് മോഡും എച്ച് ഡി മോഡും ക്യാമറക്ക് കൂടുതൽ മികവ് നൽകും. 8 കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 625 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4000 എം എ എച്ച് ബാറ്ററി മികച്ച ബാക്കപ്പ് നൽകാൻ കഴിവുള്ളതാണ്.