ബിഷപ്പിനെതിരായ സമരം; കന്യാസ്ത്രീകളോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (08:01 IST)
ജലന്തർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സിഎംസി സിസ്റ്റേഴ്സിന് നിർദേശം. സിഎംസി സുപ്പീരിയർ ജനറൽ സഭയിലെ കന്യാസ്ത്രീകൾക്കായാണ് സർക്കുലർ പുറത്തിറക്കിയത്. 
 
ബിഷപ്പിനെതിരായി നടത്തുന്ന സമരത്തിൽ പ്രതിഷേധ ധർണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങൾ പാടില്ലെന്നും നിര്‍ദേശമുണ്ട്. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സർക്കുലർ.
 
ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽ സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗണ്‍സിൽ നടത്തുന്ന സമരത്തിനു പിന്തുണയേറി. ആക്‌ഷൻ കൗൺസിൽ ഭാരവാഹിയായ സ്റ്റീഫൻ മാത്യു നിരാഹാരം തുടരുകയാണ്. സമരം ബുധനാഴ്ച അഞ്ചാം ദിനത്തിലേക്കു കടന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article