സർക്കാരിൽ നിന്നും അവഗണന മാത്രം: ഫ്രാങ്കോ മുളക്കലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ സീതാറാം യെച്ചൂരിക്ക് പരാതി നൽകി

ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (14:21 IST)
ബിഷപ്പ് ഫ്രാങ്കൊ മുളക്കലിൽതിരായ ലൈംഗിക പരാതിയിൽ സംസ്ഥാന സർക്കാരിന്റെ നടപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് കന്യാസ്ത്രീകൾ സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നൽകി. കേസിൽ ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാ‍രിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് കന്യാസ്ത്രീകളുടെ കത്ത്.  
 
സംസ്ഥാന സർക്കാരിന്റെ ഭഗത്ത് നിന്നും അവഗണന മാത്രമാണ് നേരിടുന്നത്. കേസിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് ക്ന്യാസ്ത്രീകൾ സിതാറാം യെച്ചൂരിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു. 
 
പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ച് ഉത്രയുമായിട്ടും ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കന്യാസ്ത്രീകൾ കൊച്ചിയിൽ സമരം നടത്തിയിരുന്നു. സേവ് അവര്‍ സിസ്റ്റേഴ്സ് എന്ന പേരിൽ രൂപീകരിച്ച ആക്ഷൻ കൌൺസിൽ കന്യാസ്ത്രീകൾക്ക് പിന്തുന പ്രഖ്യാപിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍