പോസ്റ്റിന്റെ പൂർണരൂപം:
കന്യാസ്ത്രീകൾ അവരുടെ ശക്തി സ്വയം തിരിച്ചറിയണം.അവർ കഠിനമായി അദ്ധ്വാനിച്ചു സ്വതന്ത്രമായി സ്വന്തം സ്ഥാപനം പടുത്തുയർത്തുന്ന സ്ത്രീ സമൂഹമാണ്. തൊഴിലെടുക്കുന്ന കന്യാസ്ത്രീകൾ അവരുടെ വരുമാനം സ്വന്തമായി ഉപയോഗിയ്ക്കുകയില്ല. അത് സ്വന്തം കമ്യൂണിറ്റിയുടെ വളർച്ചക്കായിട്ടാണ് ഉപയോഗിക്കുന്നത്. കന്യാമഠങ്ങളോട് ചേർന്ന് ഒരു പാട് പാവങ്ങൾക്ക് തൊഴിൽ നല്കുന്ന വിധം കൃഷി, കന്നുകാലി വളർത്തൽ, സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയും കന്യാസ്ത്രീകൾ പതുക്കെ വളർത്തിക്കൊണ്ടുവരുന്നു. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ , തുടങ്ങി സേവനത്തിന്റെ വഴികളും ഒട്ടേറെ.
ഈ സന്ദർഭത്തിൽ സെയിൽസ് ഗേൾസിന്റെ ചരിത്രത്തിലാദ്യമായി മുതലാളിയെ വെല്ലുവിളിച്ചു കൊണ്ട് ചരിത്രം സൃഷ്ടിക്കാനിറങ്ങിയ കല്യാൺ സാരീസിലെ ആറ് സ്ത്രീകളെ ആദരപൂർവം ഓർക്കുന്നു. അവർ ഉണ്ടാക്കിക്കൊടുത്ത നേട്ടമാണ്, ഈയടുത്ത് കേരള സർക്കാർ കൊണ്ടുവന്ന നിയമ പരിരക്ഷ .
ഒപ്പം സിനിമാരംഗത്തെ പിടിച്ചുകുലുക്കിയ WC C യിലെ പെൺകുട്ടികളെയും ഓർക്കുന്നു അന്തസ്സോടെ, ആത്മാഭിമാനത്തോടെ, സ്ത്രീകൾ മുന്നോട്ടുവെയ്ക്കുന്ന ഓരോ ചുവടും സമൂഹത്തെ മാറ്റി മറിക്കുക തന്നെ ചെയ്യും.