പ്രവർത്തിപരിചയം മാത്രമാണ് പരിഗണിച്ചത്: സ്വപ്‌നയെ ജോലിയിൽ നിന്ന് പിരിച്ചുവിടില്ല: എച്ച്ആർഡിഎസ്

Webdunia
ഞായര്‍, 20 ഫെബ്രുവരി 2022 (10:51 IST)
സ്വപ്‌ന സുരേഷിന്റെ നിയമനം മരവിപ്പിക്കില്ലെന്ന് എച്ച്ആർഡിഎസ്. ഡയറക്‌ടർ ബോർഡ് വിശദമായി ചർച്ച ചെയ്‌താണ് സ്വപ്‌നയെ നിയമിച്ചത്. നിയമനത്തിൽ നിന്ന് പിന്നോട്ടില്ല. സ്ഥാപനത്തിന് ബിജെപി ബന്ധമില്ലെന്നും സെക്രട്ടറി അജികൃ‌ഷ്‌ണൻ പറഞ്ഞു.
 
ഒരു സുഹൃത്ത് വഴിയാണ് സ്വപ്‌നയെ പറ്റി അറിഞ്ഞത്. അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും സുഹൃത്ത് പറഞ്ഞു. ഇതനുസരിച്ച് സ്വപ്‌നയോട് ബയോഡേറ്റ അയക്കാൻ പറഞ്ഞു. തുടർന്ന് അഭിമുഖം നടത്തിയാണ് നിയമനം നൽകിയത്.
 
ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. കേസ് നിലനിൽക്കുന്നതിനാൽ വിഷയം ചർച്ച ചെയ്‌തിരുന്നു. കുറ്റാരോപിത മാത്രമാണ് സ്വപ്‌ന. അവർ കുറ്റക്കാരിയാണോ എന്ന് തീരുമാനികേണ്ടറ്റ് കോടതിയാണ്. എച്ച്ആർഡിഎസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article