സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചു. ആര്‍എസ്എസ് അനുകൂല എന്‍ജിഒ ആയ HRDS ( ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി) യില്‍ സി.എസ്.ആര്. ഡയറക്ടറായാണ് സ്വപ്നയുടെ പുതിയ നിയമനം. അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഇത്. വെള്ളിയാഴ്ച രാവിലെ അവര്‍ പുതിയ ജോലിയില്‍ പ്രവേശിച്ചു. പാലക്കാട്ടെ ഓഫീസിലാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി-സി.എസ്.ആര്.) ഫണ്ടുകള്‍ വിനിയോഗിച്ചാണ് എച്ച്.ആര്.ഡി.എസ്. പ്രവര്‍ത്തനം നടത്തുന്നത്.