നിപ്പ: മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റും സേവനങ്ങളും നിർത്തി

Webdunia
ഞായര്‍, 3 ജൂണ്‍ 2018 (14:37 IST)
നിപ്പ വൈറസ് ബാധയെത്തുടർന്ന് മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റുകളും ഫാസ്‌റ്റ് ട്രാക്ക് ഉൾപ്പെടെയുള്ള കൗണ്ടർ സേവനങ്ങളും നിർത്തിവെച്ചു. ഇനി പതിനൊന്നിന് മാത്രമേ സേവനങ്ങൾ ലഭ്യമാകുകയുള്ളൂ.
 
ഇതേസമയം, നിപ്പ നിയന്ത്രണവിധേയമല്ലെന്നും അതിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്നുമുള്ള സ്ഥിരീകരണത്തോടെ ജനങ്ങള്‍ ഭീതിയിലായി. കോഴിക്കോട് തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ല. കല്യാണച്ചടങ്ങുകള്‍ പോലും ജനം ബഹിഷ്കരിക്കുകയാണ്.
 
ബസ് സര്‍വീസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. മത്സ്യ - മാംസ വില്‍പ്പനയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. പഴവര്‍ഗങ്ങളുടെ വിപണി ആകെ തകര്‍ന്നു എന്നുതന്നെ പറയാം. ആളുകള്‍ കൂട്ടമായി വരുന്നയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ജനം ശ്രമിക്കുന്നത്. മാര്‍ക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലും ഇപ്പോള്‍ തിരക്കില്ല. ബസ് യാത്ര പരമാവധി ഒഴിവാക്കപ്പെടുന്നു. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ചതോടെ കോടതിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article