കോഴിക്കോട് നിപ്പ ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരണം 17 ആയി

Webdunia
വ്യാഴം, 31 മെയ് 2018 (19:36 IST)
കോഴിക്കൊട് നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. നിപ്പ സ്ഥിരീഒകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ രസിനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. 
 
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് കോഴിക്കോട് നെല്ലിക്കോട് ടി പി മധുസൂദനനും, മുക്കം കാരശേരി സ്വദേശി അഖിലും നിപ്പാ ബാധയെ തുടർന്ന് ഇന്നലെ മരണപ്പെട്ടിരുന്നു. അതേ സമയം സസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്.   
 
മൂന്ന് മലയാളി നേഴ്സുമാർ നിപ്പയുടെ ലക്ഷണങ്ങളുമായി ബംഗളുരുവിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അടുത്തിടെ നാട്ടിൽ വന്നു മടങ്ങിയ നേഴ്സുമാരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് അയച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article