കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണ് അപകടം; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

Webdunia
ഞായര്‍, 4 ഒക്‌ടോബര്‍ 2020 (10:26 IST)
കൊച്ചി: നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രാജീവ് ഥാ, (39) സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്. കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തുവച്ച് ഗ്ലൈഡർ തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ ഐഎൻഎസ് സഞ്ജീവനയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.  
 
നാവികസേനയുടെ ക്വാർട്ടേഴ്സിനിന്നും പരിശീലനത്തിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷിയ്ക്കാൻ നാവിക സേന സമിതിയെ നിയോഗിച്ചു. പരിശീലന പറക്കലിന് ഉപയോഗിയ്ക്കുന്ന രണ്ട് പേർക്ക് സഞ്ചരിയ്ക്കാവുന്ന ചെറുവിമാനമാണ് ഗ്ലൈഡർ.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article