പൂജവയ്പ് പ്രമാണിച്ച് 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജ്യോതിഷ വിധി പ്രകാരം ഇത്തവണ പൂജവയ്പ് ഒക്ടോബര്‍ 20 ന് ആണെന്നും 21 ന് അവധി അനുവദിക്കണമെന്നും എന്‍എസ്എസും, ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഹൈന്ദവ വിശ്വാസ പ്രകാരം പൂജവച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനത്തില്‍ പൂജയെടുക്കുന്നതുവരെ അധ്യയനം നിഷിദ്ധമാണ്. അതിനാല്‍ 21നുകൂടി അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 23 നാണ് വിജയദശമി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.