ജുഡീഷ്യറിയെ വരുതിയിലാക്കി നീതിയെയും നിയമത്തെയും വിലയ്ക്കു വാങ്ങാനുള്ള സംഘപരിവാറിന്റെ നീക്കം ചെറുത്തുപരാജയപ്പെടുത്തണം: എം വി ജയരാജൻ

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (14:40 IST)
സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ജയരാജൻ. അഴിമതിയുടെ അപ്പോസ്തലന്മാരായി സംഘപരിവാർ നേതൃത്വം മാറിക്കഴിഞ്ഞുവെന്ന് ജയരാജന്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട സൊറാബുദ്ദീൻ ഷേക്ക് - കൗസർഭായി കേസിൽ ബിജെപി അദ്ധ്യക്ഷന് അനുകൂലമായ വിധി സമ്പാദിക്കുന്നതിനായി 100 കോടി രൂപയുടെ കോഴ വാഗ്ദാനം നടന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. 
 
സംഘപരിവാർ ഇതിനകം നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളും അഴിമതിയും അക്രമവും മറ്റെല്ലാ ഹീനപ്രവൃത്തികളും ഭാരതീയർക്കാകെ അറിവുള്ള കാര്യമാണ്. ജുഡീഷ്യറിയെ തങ്ങളുടെ വരുതിയിലാക്കി നീതിയെയും നിയമത്തെയും വിലയ്ക്കു വാങ്ങാനുള്ള ഈ നീക്കം ചെറുത്തുപരാജയപ്പെടുത്തേണ്ടതാണ്. നീതിബോധമുള്ള ഒരു ജനതയാണ് നമ്മുടെ നാട്ടിലുള്ളതെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

പോസ്റ്റ് വായിക്കാം:

അനുബന്ധ വാര്‍ത്തകള്‍

Next Article