പത്മാമാവതി ചിത്രത്തിനെതിരെ ബിജെപി സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരിനെ വാനോളം പുകഴ്ത്തി സ്മൃതി ഇറാനി. ഇന്ത്യയിലെ മറ്റേതു സര്‍ക്കാരിനെക്കാളും സമാധാനപരമായി പ്രവര്‍ത്തിക്കുന്നവരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അഭിപ്രായം.
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് പത്മാവതിയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.