സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 26 ജൂണ്‍ 2022 (19:35 IST)
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാന്‍ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. സംസ്ഥാനത്തെ സ്‌കൂള്‍, കോളജ്, പ്രൊഫഷണല്‍ കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളിലും ബോധവ്തകരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ പോലും കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
ലോകമാകെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്നു ലോബിക്കെതിരേ നടക്കുന്ന സമരങ്ങള്‍ക്കു കേരളത്തിന്റെ ഐക്യദാര്‍ഢ്യമായി ഈ അതിവിപുല ബോധവത്കരണം മാറണമെന്നു മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ഈ പ്രചാരവേലയില്‍ കുട്ടികളും യുവജനങ്ങളും വീണുപോകുകയാണ്. ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നതാണ് ഈ പ്രചാരവേല. വലിയ വ്യാപ്തിയില്‍ നടക്കുന്ന ഈ പ്രചാരണത്തെ മറികടക്കാന്‍ ഇപ്പോള്‍ നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മുന്‍നിര്‍ത്തിയാണു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും കോളജുകളിലും പ്രൊഫഷണല്‍ കോളജുകളിലും വിപുലമായ രീതിയില്‍ പ്രചാരണം നടത്താനുള്ള തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article