മദ്യനയം രൂപീകരിക്കുന്നതില്‍ മുസ്ലിംലീഗ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരുടെയും പക്ഷം പിടിച്ചിട്ടില്ലെന്നും ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. സമ്പൂര്‍ണ മദ്യനിരോധനമായിരുന്നു ലീഗിന്റെ ലക്ഷ്യം. അതിലേക്ക് സര്‍ക്കാര്‍ എത്തിയതില്‍ സന്തോഷമുണ്ട്. ബാറുകള്‍ പൂട്ടുന്പോള്‍ തൊഴിലാളികളുടെ പുനരധിവാസത്തിന് ലീഗ് ഫണ്ട് നല്‍കുമെന്നും ഇ ടി അറിയിച്ചു.
സര്‍ക്കാരിന്റെ ഏത് നയ തീരുമാനങ്ങളെയും വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതിനെ ചെറുക്കാന്‍ കേരള സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം ഇ ടി പറഞ്ഞു.
മലബാറില്‍ പ്ളസ് ടു സ്കൂളുകള്‍ അനുവദിച്ചത് ലീഗിന് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കാന്‍ പോന്നതാണെന്നും യോഗം വിലയിരുത്തി.