മാനസിക വെല്ലുവിളിയുള്ള യുവാവിന്റെ മരണം: ബന്ധുക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 26 ഏപ്രില്‍ 2022 (17:45 IST)
പത്തനംതിട്ട: മാനസിക വെല്ലുവിളികൾ ഉള്ള യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു ബന്ധുക്കളെ പോലീസ് അറസ്റ് ചെയ്തു. മുല്ലപ്പുഴശ്ശേരി കുഴികാല സ്വദേശി റെനിൽ ഡേവിഡാണ് മരിച്ചത് കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കുടുംബ വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പൂട്ടിക്കിടക്കുകയായിരുന്ന കുടുംബ വീട്ടിൽ നിന്ന് ഫ്രിഡ്ജ് എടുത്ത് കൊണ്ടുപോകുന്നതുമായി ഉണ്ടായ തർക്കത്തിനിടെയാണ് വഴക്കും അടിപിടിയും കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ അച്ഛനും മകനുമാണ് ആറന്മുള പോലീസിന്റെ പിടിയിലായത്.

മാനസിക വെല്ലുവിളി ഉള്ള യുവാവ് കിണറ്റിൽ ചാടി എന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തപ്പോൾ കാലിൽ കയറുകൊണ്ടുള്ള കെട്ടുണ്ടായിരുന്നു. ഇതിനൊപ്പം ശരീരത്തിൽ കുറിവുകളും കണ്ടെത്തി.

അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്തപ്പോൾ ഉണ്ടായ സംശയമാണ് റെയിലിന്റെ മാതാവിന്റെ സഹോദരൻ മാത്യുസ് തോമസ്, മകൻ റോബിൻ എന്നിവരെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റെനിൽ മുമ്പ് ചെങ്ങന്നൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article