പാലക്കാട് തീകൊളുത്തിയ യുവാവും 16 കാരിയും മരിച്ചു

ഞായര്‍, 24 ഏപ്രില്‍ 2022 (20:31 IST)
കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തിൽ ഗുരുതര‌മായി പൊള്ളലേറ്റ ഇരുവരും മരിച്ചു. ബാലസുബ്രഹ്മണ്യം(23) ധന്യ (16) എന്നിവരാണ് മരി‌ച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരുന്നു.
 
പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തുന്നതിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഇതിനെ തുടർന്നാകാം പെൺകുട്ടിയെ തീകൊളുത്തിയ ശെഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ കരുതുന്നത്.
 
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് മുറിയിൽ വെച്ച് പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു. യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍