കൊലക്കേസ് പ്രതിയെ കഞ്ചാവുമായി പിടികൂടി

എ കെ ജെ അയ്യര്‍

തിങ്കള്‍, 25 ഏപ്രില്‍ 2022 (17:23 IST)
പത്തനംതിട്ട: കൊലക്കേസ് പ്രതിയെ കഞ്ചാവുമായി പിടികൂടി. കൊടുമൺ അങ്ങാടിക്കൽ വടക്ക് എണ്ണശേരിൽ മുക്ക് തുണ്ടിയിൽ വീട്ടിൽ അസ്‌ലം എന്ന പതിനെട്ടുകാരനാണ് പോലീസ് പിടിയിലായത്. ഇടത്തിട്ട കൊന്നയിൽ പടി ഭാഗത്തു പോലീസ് പട്രോളിങ് നടക്കുന്നതിനിടെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അസ്‌ലം കൊലക്കേസ് പ്രതിയാണെന്ന് കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ കൈയിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.

ഇയാൾ സമീപ പ്രദേശങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തിയതായി സംശയമുണ്ട്. 2020 ഏപ്രിലിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസ്‌ലം. ഒരുവർഷം മുമ്പാണ് ജുവനൈൽ ഹോമിൽ നിന്ന് അസ്‌ലം പുറത്തിറങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍