ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 ഏപ്രില്‍ 2022 (08:29 IST)
ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. സൗത്ത് ദില്ലി കല്‍ക്കാജി സ്വദേശിയായ ജലീലി (41) ആണ് അറസ്റ്റിലായത്. ഇയാള്‍ മണിമല ജംഗ്ഷനില്‍ ആക്രി കട്ടവടം നടത്തി വരുകയായിരുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് ഡിവൈഎസ്പി എംകെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളില്‍ നിന്ന് കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിച്ച വാഹനവും പിടികൂടി. 1.2 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍