മലപ്പുറം : മലപ്പുറം മങ്കട രാമപുരത്ത് വയോധിക മരിച്ചതുമായി ബന്ധപ്പെട്ടു ഇവരുടെ പേരക്കുട്ടിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ബ്ലോക്ക് പടിയിൽ തനിച്ചു താമസിച്ചിരുന്ന മുട്ടത്തു വീട്ടിൽ ആയിഷ എന്ന 72 കാരിയുടെ കൊലപാത കത്തിലാണ് അധ്യാപകനും ഇവരുടെ പേര മകളുടെ ഭർത്താവുമായ മമ്പാട് പാന്ഥാർ വീട്ടിൽ നിഷാദലി എന്ന 34 കാരനെ പോലീസ് പിടികൂടിയത്.
ഇയാൾക്ക് നിരവധി സാമ്പത്തിക ബാധ്യതയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇത് പരിഹരിക്കാൻ ആയിഷയുടെ സ്വർണ്ണം അപഹരിച്ചപ്പോൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ പതിനാറിനാണ് ആയിഷയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി ഉറങ്ങാൻ മകന്റെ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോകാൻ വന്ന പേരക്കുട്ടികളാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മമ്പാട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് പ്രതി.