ഭാര്യയെ വില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ട 80കാരന്‍ കൊല്ലപ്പെട്ട നിലയില്‍: യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (09:38 IST)
ഭാര്യയെ വില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ട 80കാരന്‍ കൊല്ലപ്പെട്ട നിലയില്‍. നവി മുംബൈയിലാണ് സംഭവം. ഇതില്‍ 33കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശമകാന്ത് തുക്കാറാം നായിക് എന്ന 80കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പതിനായിരം രൂപയ്ക്ക് കിടക്ക പങ്കിടാന്‍ ഭാര്യയെ നല്‍കാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. 
 
പ്രകോപിതനായ യുവാവ് നായിക്കിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍